കേരളം

വാളയാറില്‍ നാളെ മുതല്‍ പരിശോധന; പ്രവേശനം ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് നാളെ മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങും. ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

രാജ്യത്തിന് പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാളയാര്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന തുടങ്ങാന്‍ തീരുമാനിച്ചത്. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തില്‍ എത്തി ഉടന്‍ പരിശോധന നടത്തുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം. ആര്‍ടി- പിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഫലം നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ