കേരളം

ബാങ്കുകളുടെ സമയം രണ്ടുമണിവരെയാക്കണം; മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകാരുടേയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സംവിധാനങ്ങളും പുനഃക്രമീകരിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആവശ്യപ്പെട്ടു.

പ്രവര്‍ത്തന സമയം പത്തു മണി മുതല്‍ രണ്ടു മണി വരെയാക്കുക, പഞ്ചദിനവാരം നടപ്പാക്കുക, ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുക, എല്ലാ മേഖലകളിലും പ്രവര്‍ത്തന സമയം കുറയ്ക്കുക, ബാങ്കു ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും മുന്‍ഗണനാ അടിസ്ഥാന്നത്തില്‍ വാക്‌സിന്‍ നല്‍കുക, 
മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് ജോലിയിളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്  മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.

അതീവ ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തിര തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യുഎഫ്ബിയു അഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്ത് 7500 ബാങ്കുശാഖകളിലായി 50000 ജീവനക്കാരും ഓഫീസര്‍മാരുമാണുള്ളത്. മാറിയ സാഹചര്യത്തില്‍ ബാങ്കുകളുടേയും ഇടപാടുകാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി 13  ഇന നിര്‍ദേശങ്ങള്‍ ഏപ്രില്‍ 15ന് നല്‍കിയിട്ടുണ്ട്. അത് അപര്യാപ്തമാണ് എന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു