കേരളം

കോട്ടയം മെഡിക്കല്‍ കോളജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായി. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളായ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ജറി, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ കുടുതല്‍ ഡോക്ടര്‍മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും കോവിഡ് പരിശോധന നടത്തി. കൂടുതല്‍ ഫലം വരാനുള്ളതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ച് മറ്റെല്ലാം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ആശുപത്രികളില്‍ നിന്ന് വരുന്ന രോഗികളെ കൃത്യമായ പരിശോധനയ്ക്ക് ശേഷമെ ആശുപത്രിയില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ