കേരളം

യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും; ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനൊപ്പം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ കൂടി വിലയിരുത്തലാണ് തിരഞ്ഞെടുപ്പ്. മുന്നണി തോല്‍ക്കുകയാണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കും-ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 


വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും. മെഷീനില്‍ ഇരിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അവകാശവാദം ഉന്നയിക്കുന്നില്ല. ചെറിയാന്‍ ഫിലിപ്പിനോട് സിപിഎം മോശമായാണ് പെരുമാറിയത്. കോണ്‍ഗ്രസിലേക്ക് തിരികെ വരണമോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പോസ്റ്റല്‍വോട്ടിനെ സംബന്ധിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യക്തവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്