കേരളം

15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തും, പിന്മാറാതെ പാറമേക്കാവ്; പൂരം നഗരിയില്‍ 18 പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവമ്പാടി ദേവസ്വവും മറ്റു ഘടക ക്ഷേത്രങ്ങളും തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആഘോഷ പരിപാടികളില്‍ നിന്ന് പിന്മാറാതെ പാറമേക്കാവ് ദേവസ്വം. 15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. ഇക്കാര്യം തൃശൂര്‍ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനം അനുവദിക്കാതെ ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി പ്രതീകാത്മകമായി പൂരം നടത്താന്‍ തിരുവമ്പാടി ദേവസ്വവും ഘടകക്ഷേത്രങ്ങളും നിലപാടെടുത്തു. ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ ഒരുങ്ങുന്നത്. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര്‍ മാത്രമാണ് പങ്കെടുക്കുക എന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ആഘോഷങ്ങളില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് പാറമേക്കാവിന്റേത്.

15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. എന്നാല്‍ കുടമാറ്റം പ്രതീകാത്മകമായിരിക്കുമെന്നും പാറമേക്കാവ് അറിയിച്ചിട്ടുണ്ട്. പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്നത് അടക്കം കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നിയന്ത്രണങ്ങളില്‍ സഹകരിക്കുന്ന പാറമേക്കാവ്, ആനകളുടെ എണ്ണം കുറയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ്. 

അതിനിടെ പൂരം നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൂരം പ്രദര്‍ശനം പ്രതിസന്ധിയില്‍. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ്് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കി. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു