കേരളം

'രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ...'; ജി സുധാകരന് എതിരെ പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ പുന്നപ്ര-വയലാര്‍ സമരഭൂമിയില്‍ പോസ്റ്റര്‍. വര്‍ഗ്ഗ വഞ്ചകനെന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 'രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ... സുധാകരാ..' എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റര്‍ പതിച്ച ഫല്ക്‌സ് ബോര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. 

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റര്‍ നീക്കിയ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പ്രതികരണം നടത്തിയിട്ടില്ല. 

നേരത്തെ, രക്തസാക്ഷി മണ്ഡപത്തിന് സമീപം ജി സുധാകരന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകള്‍ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്നെ അപമാനിച്ചു എന്ന് കാണിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പ്രതികരിക്കവെയാണ് സുധാകരന്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഈ പരാമര്‍ശം തള്ളി എ എം ആരിഫ് അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം