കേരളം

സംസ്ഥാനത്ത് ഇനി സ്റ്റോക്കുള്ളത് ഒരു ലക്ഷത്തോളം വാക്‌സിന്‍ മാത്രം; അഞ്ചരലക്ഷം വാക്‌സിന്‍ ഇന്ന് എത്തുമെന്ന് പ്രതീക്ഷ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത് ഇനി സ്റ്റോക്കുള്ളത് ഒരു ലക്ഷത്തോളം വാക്‌സിന്‍ മാത്രം. ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി അഞ്ചരലക്ഷം വാക്‌സിന്‍ സംസ്ഥാനത്തേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.

6000 സോഡ് വാക്സീൻ മാത്രമാണ് തിരുവനന്തപുരത്ത് ഇപ്പോൾ ആകെ ഉള്ളത്.  തിരുവനന്തപുരത്ത് 10ൽ താഴെ ആശുപത്രികളിൽ മാത്രമാണ് ഇന്ന് കുത്തിവയ്പ്പ് ഉണ്ടാകുക. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. 

അതേസമയം കോവിഡ് വാക്സീൻ വിതരണത്തിന് ഇന്നലെ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൊവിഡ് വാക്‌സീനേഷൻ സെൻററുകളിൽ ടോക്കൺ വിതരണം ചെയ്യുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍