കേരളം

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കോവിഡ് നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കോവിഡ് നെ​ഗറ്റീവ്.  ആദ്ദേഹത്തിന് നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെന്ന്  ചികിത്സിച്ച ബിലിവേഴ്‌സ് ആശുപത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ആദ്യം നടത്തിയ ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് കാണിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മെത്രാപ്പോലീത്തയെ മാറ്റി. നേരത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 

പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളൊഴിച്ചാൽ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. മെത്രാപ്പോലീത്ത നേരത്തെ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഏപ്രിൽ 27ന് മെത്രാപ്പോലീത്തയ്ക്ക് 104 വയസ് തികയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു