കേരളം

സർവകക്ഷി യോ​ഗം നാളെ; കേരളം വീണ്ടും ലോക്ഡൗണിലേക്കോ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയിൽ സംസ്ഥാനം നിൽക്കെ നാളെ സർവകക്ഷി യോ​ഗം. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും. സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെങ്കിലും വരും ദിവസങ്ങളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾക്ക് കേരളത്തിൽ സാധ്യതയുണ്ട്. 

ശനിയും ഞായറും നടപ്പാക്കിയതു പോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. അതു നടപ്പാക്കിയാൽ വ്യാപാര, തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികൾ ഇപ്പോൾത്തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്.

ലോക്ഡൗൺ ഇല്ലാതെ തന്നെ നിയന്ത്രണങ്ങൾ വേണമെന്നതിൽ സിപിഎമ്മിനും ഇടതു മുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്. ഫല പ്രഖ്യാപന ദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സർവകക്ഷി യോഗത്തിൽ യുഡിഎഫ് സ്വീകരിക്കുക. ലോക്ഡൗണിനോട് ബിജെപിയും യോജിക്കില്ല. 

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന പ്രോട്ടോകോൾ നടപ്പാക്കി വോട്ടെണ്ണൽ നടത്തി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍