കേരളം

'പൊലീസുകാരുടെ മക്കളെ വണ്ടികയറ്റി കൊല്ലണം'; ഫെയ്‌സ്ബുക്ക് കമന്റ്, യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രജിലേഷ് പയമ്പ്ര എന്നയാളെയാണ് ചെവ്വായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വമേധയാ കേസെടുത്തായിരുന്നു അറസ്റ്റ്. 

ലോക്ഡൗണ്‍ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചുള്ളൊരു പോസ്റ്റിലായിരുന്നു പ്രജിലേഷിന്റെ കമന്റ്.

കമന്റ് ഇങ്ങനെ: പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല'.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്