കേരളം

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ പരിശോധന, രോഗതീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്ന്; കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ചെറിയ രോഗലക്ഷണമുള്ളവരെ രണ്ടുദിവസത്തിനുള്ളില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് രോഗം തീവ്രമാകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് രണ്ടുദിവസത്തിനുള്ളില്‍ പരിശോധിക്കാന്‍ മാര്‍ഗരേഖ പറയുന്നത്. രോഗം തീവ്രമാകുകയാണെങ്കില്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി രോഗികള്‍ക്ക് കൂടുതല്‍ ചികിത്സ ലഭ്യമാക്കണം. രോഗതീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നുകളും ഡോസും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.

രോഗം ഗുരുതരമെങ്കില്‍ ഫാബിപിറാവിന്‍, ഐവര്‍മെക്ടിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം. ഓക്‌സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡിസിവര്‍ മരുന്ന് നല്‍കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആവശ്യമെങ്കില്‍ രോഗബാധിതനായി ഏഴുദിവസം കഴിഞ്ഞ് രോഗിക്ക് പ്ലാസ്മ തെറാപ്പി നല്‍കാമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ