കേരളം

സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം; ചീഫ് ജസ്റ്റിസിന് കെ സുധാകരന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് ബാധിതനായി മഥുര ജയില്‍ ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് കെ സുധാകരന്‍ എംപിയുടൈ കത്ത്. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 

ഹാഥ്‌രസിലെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് എതിരെ യുഎപിഎ അടക്കുള്ള നിയമങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്. 

സിദ്ദിഖ് കാപ്പന്റെമോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആവശ്യപ്പെട്ടു. യുപിയിലെ ആശുപത്രിയില്‍ കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്നും കോവിഡ് രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി കട്ടിലില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാല്‍ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് പറയുന്നു. അദ്ദേഹത്തിന്റെ ജീവന്‍ അത്രയധികം അപകടത്തിലാണ്.ഇപ്പോഴെങ്കിലും മുഖ്യമന്ത്രി മനുഷ്യത്വപരമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനിയെങ്കിലും ഭയപ്പെടാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാമല്ലോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് കോടതിയില്‍ നടക്കുകയാണ്. അതില്‍ ഇടപെടണമെന്നല്ല മുഖ്യമന്ത്രിയോട് പറയുന്നത്. നാലുദിവസം കഴിഞ്ഞിട്ട് ഇടപെട്ടതുകൊണ്ട് കാര്യമില്ല. അത്രയേറെ ദുരിതമാണ് യുപിയിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെതെന്നും ഭാര്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്