കേരളം

കോവിഡ് പോസിറ്റീവായ മോഷണ കേസ് പ്രതി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപെട്ടു

സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: കോവിഡ് പോസിറ്റീവായ മോഷണ കേസ് പ്രതി രക്ഷപെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് ചാടിപ്പോയത്. 17കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. 

പ്രതിക്കായി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മോഷണ കേസിൽ തൊടുപുഴ പൊലീസ് ശനിയാഴ്ച പുലർച്ചെയാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവായി. പ്രതിയെ പ്രവേശിപ്പിച്ച ഐസൊലേഷൻ വാർഡിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നില്ല.  

തൊടുപുഴ ടൗൺഹാളിനു സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന പ്രതി പട്രോൾ സംഘത്തിന്റെ മുന്നിൽ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമൂട്ടിൽ ജങ്ഷനിലെ പച്ചക്കറിക്കടയിൽ നിന്ന് 5000 രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്