കേരളം

ആശുപത്രി കിടക്കയില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുന്നു; ഭക്ഷണമില്ലാതെ നാല് ദിവസം; ശുചിമുറിയില്‍ പോകാന്‍ അനുവദിക്കുന്നില്ല; സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. യുപിയിലെ ആശുപത്രിയില്‍ കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്നും കോവിഡ് രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി കട്ടിലില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാല്‍ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് പറയുന്നു. അദ്ദേഹത്തിന്റെ ജീവന്‍ അത്രയധികം അപകടത്തിലാണ്.ഇപ്പോഴെങ്കിലും മുഖ്യമന്ത്രി മനുഷ്യത്വപരമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനിയെങ്കിലും ഭയപ്പെടാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാമല്ലോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് കോടതിയില്‍ നടക്കുകയാണ്. അതില്‍ ഇടപെടണമെന്നല്ല മുഖ്യമന്ത്രിയോട് പറയുന്നത്. നാലുദിവസം കഴിഞ്ഞിട്ട് ഇടപെട്ടതുകൊണ്ട് കാര്യമില്ല. അത്രയേറെ ദുരിതമാണ് യുപിയിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെതെന്നും ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്