കേരളം

മൂന്നു ദിവസം ലക്ഷണമില്ലെങ്കില്‍ ആശുപത്രി വിടാം; ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മൂന്നാംദിവസം നെഗറ്റീവ് ആയി കണക്കാക്കും. ഇവരെ ഡിസ്ചാര്‍ജ് ചെയ്യും. 

കുറഞ്ഞത് 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ക്ക് ആശുപത്രി വിടാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ആവശ്യമില്ല. നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. 

ഗുരുതര രോഗികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് പുതിയ ഡിസ്ചാര്‍ജ് മനദണ്ഡം ഇറക്കിയിരിക്കുന്നത്. ഇടത്തരം രോഗതീവ്രതയുള്ളവരെയും ആന്റിജന്‍ നെഗറ്റീവ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ