കേരളം

മൻസൂർ വധക്കേസ് പ്രതിയുടെ വീടിന് തീയിട്ടു; കാറും സ്‌കൂട്ടറും കത്തിനശിച്ചു 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിലെ പത്താം പ്രതിയായ പി പി ജാബിറിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. 

വീടിന്റെ ഒരു ഭാ​ഗം കത്തി നശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തി. പൊലീസും ഫയർഫോഴ്‌സും എത്തിയാണ് തീയണച്ചത്. സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് പി പി ജാബിർ. 

വോട്ടെടുപ്പ് ദിനം രാത്രിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറിയാണ് ലീ​ഗ് പ്രവർത്തകനായ മൻസൂറിനെയും സഹോദരൻ മുഹസിനെയും വെട്ടിയത്. ബോംബ് സ്‌ഫോടനത്തെ തുടർന്ന് ഇടത് കാൽമുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ