കേരളം

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു, ഒന്നിച്ചു ജീവിക്കുന്നെന്ന് കോടതിയിൽ; യുവാവിന് എതിരെയുള്ള കേസ് റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയാണെന്നു അറിയിച്ച യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി. നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു പെൺകുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെയുള്ള പോക്സോ കേസും കുറ്റപത്രവും റദ്ദാക്കിയത്. ജസ്റ്റിസ് കെ ഹരിപാൽ ആണ് വിധി പറഞ്ഞത്.

 2019 ഫെബ്രുവരി 20 നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരിൽ ഇരുപത്തിരണ്ടുകാരനായ ഹർജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്. എന്നാൽ 2020 നവംബർ 16 ന് ഇരുവരും വിവാഹിതരായി. ഇതിനിടെയാണ് കേസിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയത്.  തുടർന്ന് കേസ് നടപടികൾ റദ്ദാക്കാൻ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത്തരം കേസുകളിൽ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിർദേശം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. ദമ്പതികളുടെ ക്ഷേമത്തിനും നടപടികൾ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പൊതുതാൽപര്യം ഹനിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ