കേരളം

ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75%ത്തിലേറെ, ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകും; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന്  ആരോഗ്യ വിദഗ്ധർ. ഏപ്രിൽ ആദ്യവാരം പുറത്തുവന്ന പഠന ഫലത്തിൽ 40ശതമാനം പേരിൽ ഈ വകഭേദം കണ്ടെത്തിയെങ്കിൽ മൂന്നാഴ്ച പിന്നിടുമ്പോൾ 75ശതമാനത്തിനുമേൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കാനാണ് സാധ്യത.

വളരെയധികം കരുതലെടുത്തില്ലെങ്കിൽ ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. മൂന്നാഴ്ച മുൻപ് ഡൽഹിയിൽ ‌കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധർ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്. 

രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാൽ ആശുപത്രി കിടക്കകളും ഓക്സിജൻ , വെൻറിലേറ്റർ സംവിധാനങ്ങളും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ