കേരളം

തെരഞ്ഞെടുപ്പു ഫലം അറിയാന്‍ കമ്മിഷന്റെ വെബ് സൈറ്റും ആപ്പും; വിപുലമായ സൗകര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍. കമ്മിഷന്റെ വെബ്‌സൈറ്റായ  https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

കമ്മിഷന്റെ 'വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പി'ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇതിനുപുറമേ, മാധ്യമങ്ങള്‍ക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളില്‍ 'ട്രെന്റ് ടിവി' വഴിയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഐ.പി.ആര്‍.ഡി സജ്ജീകരിച്ച മീഡിയാ സെന്റര്‍ വഴിയും ഫലം അറിയാം.

വോട്ടെണ്ണല്‍ സമയത്ത് വോട്ടെണ്ണല്‍ പുരോഗതി സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ ജനറേറ്റര്‍, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്