കേരളം

കാസര്‍കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മറ്റു ജില്ലകള്‍ക്ക് സമാനമായി കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് അടക്കം 15 ഇടത്തെ നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത് പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലമാണ്. ഇന്നലെ 1063 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ പതിനായിരത്തോളം ആളുകളാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ