കേരളം

പിടിച്ച ശമ്പളത്തിന്റെ ആദ്യ ​ഗഡു ഈ മാസം കിട്ടില്ല, സർക്കാർ ജീവനക്കാർക്ക് ലഭിക്കുക ഒരു മാസത്തെ ശമ്പളം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സർക്കാർ ജീവനക്കാരിൽ നിന്ന് കഴിഞ്ഞ വർഷം പിടിച്ച ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ​ഗഡു ഈ മാസം നൽകില്ല. ഈ തുകയുടെ ബിൽ പ്രോസസ് ചെയ്യുന്നിനുള്ള സൗകര്യം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഇതുവരെ സജ്ജീകരിച്ചിട്ടില്ല. അതിനാൽ ആദ്യ ​ഗഡു ഒഴിവാക്കിക്കൊണ്ടുള്ള ശമ്പളമാകും ഈ മാസം ജീവനക്കാർക്ക് ലഭിക്കുക. 

കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചത്. നാളെ മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം പണം തിരികെ നൽകുമെന്നായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ സോഫ്റ്റ്വെയറിൽ സജീകരിക്കാത്തതിനാൽ ആദ്യ ​ഗഡു ഒഴിവാക്കിക്കൊണ്ടുള്ള ശമ്പളമാണ് ഡിഡിഒമാർ സമർപ്പിച്ചത്.

അതേസമയം, 2019 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ വിരമിച്ചവർ, പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്തവർ, ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കാനിരിക്കുന്നവർ എന്നിവരുടെ ഡിഎ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ ഇൗ മാസത്തെ ശമ്പളത്തിനൊപ്പവും മേയിലെ പെൻഷനൊപ്പവും പണമായി നൽകാൻ ധനവകുപ്പ് സർക്കുലർ ഇറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ