കേരളം

റേഷൻ: ഈ മാസം അധിക മണ്ണെണ്ണ നൽകും  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷൻകടകൾ വഴി ഈ മാസം അധിക മണ്ണെണ്ണ നൽകും. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും മറ്റു കാർഡ് ഉടമകൾക്ക് അര ലീറ്ററും വീതം മണ്ണെണ്ണ അധികമായി നൽകാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്. ഓണം, ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നൽകുന്നത്. 

കേന്ദ്ര വിഹിതം കുറവായതിനാൽ നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രത്തിൽ‌ നിന്നു ലഭിച്ച മണ്ണെണ്ണയിൽ 1,44,851 ലീറ്റർ കോട്ടയം ജില്ലയിലെ റേഷൻ കടകളിലുള്ളതും കേന്ദ്രം നേരത്തേ അനുവദിച്ചതിൽ 1,00,44 കിലോ ലീറ്റർ മണ്ണെണ്ണ നീക്കിയിരിപ്പുള്ളതും കണക്കിലെടുത്താണ് ഈ മാസം കൂടുതൽ വിതരണം ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍