കേരളം

‘പഞ്ചരത്ന’ത്തിൽ പുതിയ അംഗമെത്തി; മുത്തശ്ശിയായി രമാദേവി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരമ്മയുടെ വയറ്റിൽ ഒന്നിച്ചു പിറന്ന പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പുതിയ അംഗമെത്തി. അഞ്ച് കൺമണികളിലെ മൂന്നാമത്തെയാൾ ഉത്തര അമ്മയായി. ധാർമ്മിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

മക്കളുടെ ഒമ്പതാം വയസിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോൾ മുത്തശ്ശിയായതിൻറെ സന്തോഷത്തിലാണിപ്പോൾ രമാദേവി.

1995 നവംബറിൽ എസ്എടി ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു  അഞ്ച് പേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളു ചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാർത്തകളിൽ നിറഞ്ഞു.ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഏക മകൻ ഉത്രജൻ വിദേശത്ത് ജോലിയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ