കേരളം

കേരള എൻട്രൻസ് പരീക്ഷ ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ( കീം) ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

1,12,097 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 8.30 നും 9.30 നും ഇടയിൽ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സിന്റെയും കെമിസ്ട്രിയുടേയും പരീക്ഷയാണ്. 

ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചുവരെ മാത്തമറ്റിക്സ് പരീക്ഷയും നടക്കും. ഭക്ഷണവും വെള്ളവും കുട്ടികൾ കരുതണം. പരീക്ഷാകേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ മാനദണ്ഡം ഉറപ്പാക്കിയിട്ടുണ്ട്. 

പരീക്ഷ നടത്താമെങ്കിലും റാങ്ക് ലിസ്റ്റ് കോടതിയുടെ ഉത്തരവില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു