കേരളം

കുളത്തിൽവീണ ഓലമടൽ എടുക്കാൻ ഇറങ്ങി, 20കാരന് മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കുളത്തിൽ നിന്ന് ഒ‍ാലമടൽ എടുക്കാൻ ശ്രമിക്കവേ യുവാവ് മുങ്ങിമരിച്ചു. പാറശാല കീഴേത്തോട്ടം ദീപക്ക് ഭവനിൽ വേണുഗോപാലൻ നായർ–ശ്രീജ ദമ്പതികളുടെ മകൻ വി.എസ് ദീപക്ക് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കീഴേത്തോട്ടം ഉടപ്പുകുളത്തിൽ ആണ് അപകടമുണ്ടായത്. 

കുളത്തിൽ വീണ ഓലമടൽ എടുത്തശേഷം തിരിച്ച് നീന്താൻ ശ്രമിക്കവേ മുങ്ങിത്താഴുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെളിയിൽ പുതഞ്ഞ നിലയിൽ ആയിരുന്ന ദീപക്കിനെ കരയ്ക്ക് കയറ്റിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇടിച്ചക്കപ്ലാമൂട് ശിവജി ഐടിസിയിലെ വിദ്യാർഥിയാണ്. സഹോദരൻ രോഹിത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്