കേരളം

മെച്ചപ്പെട്ട ആരോഗ്യ സംവിധാനം; പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍, റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 16.5 ശതമാനമാണ് പ്രായമായ ആളുകളുടെ ജനസംഖ്യ. തമിഴ്‌നാട് (13.6%), ഹിമാചല്‍ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്രാപ്രദേശ് (12.4%) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. അറുപതിന് മുകളില്‍ പ്രായമുള്ള ആളുകളുടെ എണ്ണമാണ് കണക്കാക്കിയിരിക്കുന്നത്. 

പ്രായമായ ആളുകള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം ബീഹാര്‍ ആണ്. ഉത്തര്‍പ്രദേശില്‍ 8.1 ശതമാനവും അസമില്‍ 8.2 ശതമാനവുമാണ് പ്രായമുള്ള ആളുകളുടെ ജനസംഖ്യ. 2011മുതല്‍ 2036വരെ ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ചുള്ള സാങ്കേതിക ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ (2001-2011, 2011-2021) പ്രായമായവരുടെ എണ്ണം 36% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

2031ല്‍ കേരളത്തിലെ മുതിര്‍ന്ന ആളുകളുടെ ജനസംഖ്യ 20.9ശതമാനമാണെന്നാണ് അനുമാനം. സാമ്പത്തിക മുന്നേറ്റവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനവുമാണ് പ്രായമായവരുടെ ജനസംഖ്യ ഉയരാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്