കേരളം

ഇന്ന് കർക്കിടക വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിതൃസ്മരണയുമായി ഇന്ന് കർക്കിടക വാവ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം. ബലിതർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾ ക്ഷേത്രങ്ങളിൽ നടത്താം.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഈ ഒരു ദിവസമാണ്. കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. എള്ളും, പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.  

ഇന്ന് ഉച്ചയ്ക്ക് 12.15 വരെ ബലിയിടാനുള്ള സമയമാണങ്കിലും പുലർച്ചെ ആറിനും പത്തിനുമിടയിൽ ചെയ്യുന്നതാണ് ഉത്തമമെന്നാണ് ആചാര്യൻമാർ അറിയിക്കുന്നത്. പല ക്ഷേത്രങ്ങളും ഓൺലൈനായി ബലിതർപ്പണ ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞ് നൽകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു