കേരളം

കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട ;  സിന്തറ്റിക് ലഹരിവസ്തുക്കളുമായി യുവതി അടക്കം എട്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേര്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് അതീവശക്തിയുള്ള സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. നാലു ദിവസമായി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു സംഘമെന്ന് പൊലീസ് സൂചിപ്പിച്ചു.

യുവതി അടക്കമുള്ള സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവര്‍ കോഴിക്കോട് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുമുറികളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ലഹരി വില്‍പ്പനയ്ക്കായി നഗരത്തില്‍ എത്തിയതെന്നാണ് സൂചന. 

പിടിയിലായവര്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ലഹരിവസ്തുക്കള്‍ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം പൊലീസ് കുടുക്കിയതാണെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. കണ്ടെടുത്ത ലഹരിവസ്തുക്കള്‍ മുറി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് കൊണ്ടു വച്ചതാണെന്നും പിടിയിലായ പ്രതികള്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല