കേരളം

സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ നായര്‍ക്ക് നേരെ ആക്രമണം; വാളുകൊണ്ട് വെട്ടാന്‍ ശ്രമം, ആക്രമിച്ചത് പതിനെട്ട് വയസ്സില്‍ താഴെയുള്ള മൂന്നുപേരെന്ന് വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്


കടുത്തുരുത്തി: സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ അപായപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി 7.45ന് കല്ലറ വെച്ചൂര്‍ റോഡില്‍ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം. വാള്‍ കൊണ്ടു വെട്ടാനായിരുന്നു ശ്രമം. 18 വയസ്സില്‍ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്നും കഴുത്തിന് അടിയേറ്റെന്നും അദ്ദേഹം പറഞ്ഞു.

ഇരുവശവും പാടങ്ങളുള്ള ആളൊഴിഞ്ഞ ഭാഗമാണിവിടം. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുകയായിരുന്നു ജയ്‌സണ്‍. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി സംസാരിച്ചു. ഈ സമയം മൂന്നു പേര്‍ കാറിന്റെ ഗ്ലാസില്‍ തട്ടി. അപകടം നടക്കുന്ന വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാര്‍ മുന്‍പോട്ടു മാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ കഴുത്തിന് അടിച്ചെന്നും ജയ്‌സണ്‍ പറയുന്നു.

ഒരാള്‍ അരയില്‍ നിന്ന് വാള്‍ ഊരി വെട്ടാന്‍ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് താന്‍ അപേക്ഷിച്ചു. തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ എഴുതിയെങ്കിലും ജയ്‌സണ്‍ പരാതി നല്‍കിയിട്ടില്ല. ആനച്ചന്തം, കഥ പറഞ്ഞ കഥ, എബി, മിഷന്‍ 90 ഡേയ്‌സ്, ഇത്രമാത്രം തുടങ്ങി വിവിധ സിനിമകള്‍ക്കു സംഗീതം നല്‍കിയ അദ്ദേഹം വിവിധ ആല്‍ബങ്ങള്‍ക്കും  സംഗീതമൊരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ