കേരളം

ഫസ്റ്റ്‌ബെല്ലില്‍ തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം; ഓണത്തിന് അഞ്ചുദിവസം അവധി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും. ശനിയാഴ്ച  1 മുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും.

തിങ്കളാഴ്ച്ച  മുതല്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകള്‍) 10 മണിക്ക് ഒന്നാം ക്ലാസും 10.30ന് പ്രീെ്രെപമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതല്‍ ഒരു മണി വരെ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്കുമാണ് യഥാക്രമം സംപ്രേഷണം ചെയ്യുക. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.

ആഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്