കേരളം

രാവിലെ 9 മുതല്‍ രാത്രി 8 വരെ; മദ്യവില്‍പ്പനശാലകളുടെ സമയം വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.നിലവില്‍ രാത്രി ഏഴു മണിവരെയാണ് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ഇന്നലെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം.

മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. മദ്യവില്‍പ്പന കടകള്‍ക്ക് മുന്നില്‍ ഇപ്പോഴും തിരക്കാണ്. ബാരിക്കേഡ് വെച്ച് അടിച്ച് ഒതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു