കേരളം

സ്വന്തം പാര്‍ട്ടി എംപിയുടെ പരാതി, കത്ത് കേന്ദ്രത്തിന് കൈമാറി മന്ത്രി; ജി സുധാകരനെ സിപിഎം ഒതുക്കുന്നുവോ? (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ലപ്പുഴ സിപിഎമ്മിലെ തിരയിളക്കങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ജി സുധാകരനെന്ന രാഷ്ട്രീയ അതികായന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കാലിടറുന്നെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം സൂചിപ്പിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്, പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ സുധാകരനെ പറ്റി പരാതി പ്രളയമായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എംപി തന്നെ രംഗത്തുവന്നിരിക്കുന്നത്. ആലപ്പുഴ എംപി എ എം ആരിഫ് നല്‍കിയ കത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രസര്‍ക്കാരിന് കയ്മാറുകയും ചെയ്തു. 

ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 KM) പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019ല്‍ ജി സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് ദേശീയപാത നവീകരണം നടന്നത്. 36 കോടി ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെയാണ് നിര്‍മിച്ചത്. എന്നാല്‍ റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും കത്തിലുണ്ട്. 

എന്നാല്‍, എ എം ആരിഫ് എം പി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരന്‍ പറയുന്നത്. ഒരേ പാര്‍ട്ടിക്കാരനായിട്ടും എംപി തന്നെ ഇക്കാര്യം അറിയിച്ചില്ല. കരാറുകാരനെതിരെ അന്വേഷണം നടക്കട്ടെ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡു പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും ജി സുധാകരന്‍ ചോദിച്ചു.

സിപിഎമ്മും ജി സുധാകരനും തമ്മിലുള്ള 'രസക്കേട്'; വീഡിയോ സ്‌റ്റോറി കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ