കേരളം

പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ നീക്കം ; കൂടിയാലോചന നടത്തിയില്ല ; സാധ്യതാ പട്ടികക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികക്കെതിരെ എതിര്‍പ്പുമായി നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. വിശദമായ കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയത്. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു.  

കെപിസിസി, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയും സമര്‍പ്പിച്ചു. ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേര്‍ വരെ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ പട്ടികക്കെതിരെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്. 

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ അന്തിമ ചര്‍ച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പെരിലേക്ക് എത്തുന്നതില്‍ നേതൃത്വം കുഴയുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊപ്പം, ജാതി-മത-വനിതാ-യുവജന പരിഗണനയെല്ലാം ഉള്‍പ്പെടുത്തണം എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ സുധാകരന്‍ ആവര്‍ത്തിക്കുമ്പോഴും ചര്‍ച്ചകള്‍ ഇനിയും നീളുമെന്നാണ് സൂചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ