കേരളം

എകെജി സെന്ററില്‍ ദേശീയപതാക; സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. 

സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. 
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു