കേരളം

ചാണകം വിളിയില്‍ അഭിമാനിക്കുന്നു; ആരും നിര്‍ത്തരുതെന്ന് സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാണകം എന്ന് വിളിക്കുന്നതില്‍ അഭിമാമനമുണ്ടെന്ന് നടനും എംപിയുമായ  സുരേഷ് ഗോപി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി ആരും നിര്‍ത്തരുതെന്നും തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിഎച്ച്പി സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാല്ലേ ഇക്കാര്യത്തിന് നിങ്ങള്‍ എന്നെയല്ല വിളിക്കേണ്ടേതെന്നു കേരള മുഖ്യമന്ത്രിയെയാണ് വിളിക്കേണ്ടേതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്