കേരളം

കുതിരാൻ തുരങ്കം കാണാൻ സന്ദർശക തിരക്ക്; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കം കാണാൻ സന്ദർശക തിരക്ക്. തുരങ്ക കാഴ്ചകൾ ആസ്വദിച്ച് ഫോട്ടോയെടുക്കലും വിഡിയോ ചിത്രീകരണവുമാണ് ഇവിടേക്കെത്തുന്നവരുടെ ‌പ്രധാന വിനോദം. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ ആളുകൾ വാഹനങ്ങൾ നിർത്തിയതോടൊണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. 

പതിനായിരത്തിലധികം ആളുകളാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോകളെടുത്തത്.കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. തുരങ്കത്തിലേക്ക് പ്രവേശിച്ചാൽ വാഹനം വളരെ പതുക്കെ ഓടിച്ചാണ് ഇവരുടെ യാത്ര. ഹൈവേപോലീസ് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്. തുരങ്കത്തിനു പുറത്തെത്തി റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും ആസ്വദിച്ചാണ് സന്ദർശകരുടെ മടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്