കേരളം

ജഡ്ജിയുടെ ഒപ്പിട്ട് ബാങ്കിനെ കബളിപ്പിച്ചു ; കോടതി ജീവനക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ജഡ്ജിയുടെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിനെ കബളിപ്പിച്ച ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍. വര്‍ക്കല മേലെവെട്ടൂര്‍ വിളഭാഗം എല്‍പിഎസിനു സമീപം മംഗലത്ത് വീട്ടില്‍ അനൂപ് (38) ആണ് പിടിയിലായത്.

കൊല്ലം ലേബര്‍ കോടതി ജഡ്ജി ആയിരുന്ന അംബികയുടേതെന്ന പേരില്‍ ഒപ്പിട്ടു സാലറി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലാണ് അനൂപ് അറസ്റ്റിലായത്. തേവള്ളി എസ്ബിഐയിലാണ് കൃത്രിമരേഖ നല്‍കിയത്. 

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണ് കൃത്രിമം നടത്തിയതു കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. വര്‍ക്കലയിലെ ബന്ധുവീട്ടില്‍   നിന്നാണ് അനൂപിനെ കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്