കേരളം

പി ജി ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പി ജി ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്‌കരിക്കും. പുതിയ പി ജി പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ബഹിഷ്‌കരണത്തിൽനിന്ന് അത്യാഹിത വിഭാഗം, ഐസിയു, ലേബർ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 

ആറു മാസമായി നടക്കാത്ത പി ജി കൗൺസലിങ്​ സുപ്രീംകോടതി നാലാഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ മെഡിക്കൽ പി ജി ഡോക്ടർമാർ ഒരാഴ്ചയായി സമരത്തിലാണ്. പുതിയ ബാച്ചി‍ന്റെ കൗൺസലിങ്​ നീണ്ടുപോകുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കും. ഇന്ന് ഡി എം ഇ തലത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കേരള മെഡിക്കൽ പി ജി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്