കേരളം

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ  ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൌഷാദ് (40) നെയാണ് ടൗണ്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ഫോണിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്.  ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. 

തിങ്കളാഴ്ച കേരളവര്‍മ്മ കോളജിലേക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ നൌഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നൌഷാദിനെ എറണാകുളം ജില്ലയിലെ കാലടി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു