കേരളം

മിസ് കേരള 2021: കേരളത്തിന്റെ സൗന്ദര്യറാണിയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്,വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2021 മിസ് കേരള മത്സരത്തിൽ സൗന്ദര്യറാണി പട്ടം ചൂടി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ 24 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. ബംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയു0 ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്. 

മൂന്ന് റൌണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളീയം, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണു മത്സരം നടന്നത്. കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടിൽ മത്സരാർഥികൾ വേദിയിലെത്തിയത്. മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും സമ്മാനിച്ചു. 

സംവിധായകൻ ജീ‌ത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.  ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി