കേരളം

മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട; 5 കോടിയോളം രുപ വില വരുന്ന 9.75 കിലോ പിടികൂടി; 9 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന
9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. 9 പേരെ അറസ്റ്റു ചെയ്തു.

മലപ്പുറം കവനൂരിലെ മെല്‍റ്റിങ് യൂണിറ്റില്‍ വച്ചാണ് മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന 5.8 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. അനധികൃത സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഫസലു റഹ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 42 ലക്ഷം രൂപ വിലമതിക്കുന്ന 850 ഗ്രാം സ്വര്‍ണം പിടികൂടി. പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തില്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും എത്തിയ ഓരോ യാത്രക്കാരെയും ഡിആര്‍ഐ അറസ്റ്റുചെയ്തു.

കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ഇസ്മയില്‍ ജിദ്ദയില്‍ നിന്ന് വന്നയാളാണ്. ഇയാള്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ ആള്‍ റിയാദില്‍ നിന്ന് എത്തിയ ആളാണ്. ഇയാളില്‍ നിന്ന് 850 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണവ്യാപാരിയായ അലവിയില്‍ നിന്ന് 1.5 കിലോ സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പരിശോധനയില്‍ പിടിച്ചെടുത്തു

ഫസലു റഹ്മാന്‍, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷിഹാബുദ്ദീന്‍, മെല്‍റ്റിംഗ് യൂണിറ്റ് ഓപ്പറേറ്റര്‍മാരായ മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അലി, വീരാന്‍കുട്ടി, സ്വര്‍ണ്ണ വ്യാപാരിയായ അലവി, യാത്രക്കാരായ ഇസ്മായില്‍ ഫൈസല്‍, പോത്തന്‍ ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും