കേരളം

കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; പണം വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: കാൽമുട്ട് ശസ്ത്രക്രിയക്കായി രോ​ഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  സർജൻ ഡോ. കെ ബാല​ഗോപാൽ ആണ് അറസ്റ്റിലായത്. 

കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ഇരുപതിനായിരം രൂപയാണ് ഡോക്ടർ രോ​ഗിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. 

വിജിലൻസിൻരെ നിർദേശപ്രകാരം വിയ്യൂരിലെ വസതിയിൽ വെച്ച് കൈക്കൂലി പണം നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഡിവൈഎസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'