കേരളം

സർക്കാരുമായി ഏറ്റുമുട്ടാൻ ഇല്ല; സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ​ഗവർണറുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറുമായി ഏറ്റമുട്ടലിനില്ല. സമ്മര്‍ദ്ദത്തിന് മുകളില്‍ സര്‍വകലാശാല ചാന്‍സിലറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ​ഗവർണറുടെ മറുപടി.

കേരള നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് താന്‍ ചെയ്യുന്നത്. എന്നാല്‍ ഈ ജോലിചെയ്യാന്‍ പ്രയാസമുണ്ടാകുന്ന സാഹചര്യമാണ്. സമ്മര്‍ദ്ദത്തിന് മുകളില്‍ ചാന്‍സലറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാന്‍ പറഞ്ഞത്. അതിനുശേഷം അവര്‍ക്ക് ഇഷ്ടംപോലെ പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ കൂടുതല്‍ പ്രതികരങ്ങള്‍ക്ക് തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവർണറും പങ്കുവച്ചതെന്ന് കണ്ണൂർ കലക്ട‌റേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സെർച്ച് കമ്മിറ്റി ശുപാർശകളിൽ ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഗവർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്. ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല. നിലപാടിൽനിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി