കേരളം

ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദലിക്ക്; ലേലത്തില്‍ പിടിച്ചത് 15 ലക്ഷത്തിന്

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി ലേലത്തില്‍ പിടിച്ചു. 15,10,000 രൂപയ്ക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ലേലത്തിലാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. 

കാണിക്കയായി ലഭിച്ച ഥാര്‍ എസ്യുവി പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാര്‍ സമര്‍പ്പിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍ വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു