കേരളം

അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല; സമാധാനത്തിന് ആഹ്വാനം; ആലപ്പുഴയില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം. ജില്ലയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം ആലപ്പുഴയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ 6 വരെ നീട്ടി

മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസിനെയും പങ്കെടുപ്പിക്കണം. രഞ്ജിത്ത് വധക്കേസ് അന്വേഷണത്തിലെ മെല്ലപ്പോക്ക് സര്‍ക്കാരിനു വേണ്ടിയാണെന്നും ബിജെപി ആരോപിച്ചു.

ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കളാഴ്ച യോഗം ചേരാനായിരുന്നു ആദ്യ തീരുമാനം. രഞ്ജിത്തിന്റെ സംസ്‌കാരം നടക്കുന്നതിനാല്‍ പങ്കെടുക്കില്ലെന്നു ബിജെപി നേതാക്കള്‍ അറിയിച്ചതിനാലാണ് ഇന്നത്തേയ്ക്കു മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ