കേരളം

പടക്കം പൊട്ടിച്ചു; കുറ്റിക്കാട്ടിൽ മറഞ്ഞ പുലി ഇറങ്ങി ഓടി; പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാർക്കാടിന് സമീപം തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തിരച്ചിലിനായി ആളുകൾ ഇറങ്ങിയ സമയത്ത്  സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലി ഇറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. 

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് തത്തേങ്ങലം കൽക്കടി ഭാഗത്ത് റോഡിൽ പുലിയെ കണ്ടത്. വിവരം അറിഞ്ഞ് ആളുകൾ കൂടിയതോടെ പുലി കുറ്റിക്കാട്ടിൽ മറഞ്ഞു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ആർആർടി സംഘം എത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെ ആളുകൾ കൂടി നിന്നിരുന്ന റോഡിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് പുലി ഇറങ്ങിയോടി. 

ഇതോടെ തിരയാനെത്തിയവരും നാട്ടുകാരും പരിഭ്രാന്തിയിലായി. വനം വകുപ്പും നാട്ടുകാരും സെർച് ലൈറ്റും മറ്റും ഉപയോഗിച്ച് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഒട്ടേറെ പേരുടെ വളർത്തു മൃഗങ്ങളെ പുലി പിടിച്ചു. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രണ്ട് തവണ ഡിഎഫ്ഒ ഓഫീസിലെത്തിയിരുന്നു. ഉടൻ സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്