കേരളം

ലോട്ടറി തട്ടിപ്പ്: സാന്റിയാഗോ മാര്‍ട്ടീന്റെ 19.59 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടീന്റെ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി. ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. നേരത്തെ 258 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ 277.59 കോടിയായി.

കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളുമുണ്ട്. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, ലോട്ടറി റെഗുലേഷന്‍ ആക്ടിന്റെ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷന്‍ ബ്യൂറോയും കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു.

ലോട്ടറി റെഗുലേഷന്‍ ആക്ട് 1998ലെ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഗൂഡാലോചന നടത്തുകയും, സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ കരാര്‍ ഉണ്ടാക്കിയതിലൂടെ 4500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. കരാര്‍ ഉണ്ടാക്കിയതിലൂടെ 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാര്‍ട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. അനധികൃതമായി സമ്പാദിച്ച തുക സാന്റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസില്‍ നിന്ന് സമ്പാദിച്ച തുക 40 കമ്പനികള്‍ വക വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്