കേരളം

വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മലയാളത്തിന്റെ വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നു പുലർച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഓടയിൽ നിന്ന്, യക്ഷി ഉൾപ്പടെയുള്ള നിരവധി ക്ലാസിക് സിനിമകളുടെ ശിൽപിയാണ് സേതുമാധവൻ. 

മലയാളത്തിന് അടിത്തറപാകിയ സംവിധായകൻ

മലയാള സിനിമാ മേഖലയ്ക്ക് അടിത്തറപാകിയ സംവിധായകനാണ് സേതുമാധവൻ. 1960ൽ സിനിമയിലേക്ക് എത്തിയ അദ്ദേഹം 60ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, കടൽപാലം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 1991 ൽ ഇറങ്ങിയ വേനൽ കിനാവുകളാണ് മലയാളത്തിലെ അവസാന ചിത്രം. 

1931ൽ പാലക്കാടാണ് സേതുമാധവൻ ജനിക്കുന്നത്. കെ രാംനാഥിന്റെ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1960ൽ പുറത്തിറങ്ങിയ വിരവിജയയിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനായി. അച്ഛനും ബാപ്പയും എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചു. കൂടാതെ തമിഴ് സിനിമയായ മറുപക്കത്തിനും തെലുങ്ക് സിനിമ സ്ത്രീയ്ക്കും ദേശിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.  നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. 2009ൽ ജെസി ഡാനിയൽ പുരസ്കാരം നൽകി അദ്ദേ​ഹത്തെ ആദരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍