കേരളം

സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം; ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്ത നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പൊലീസ്, ലീഗൽ മെട്രോളജി  വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി. 

നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്‌. പരസ്യചെലവ്‌  ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ  തിരികെ ലഭ്യമാക്കും.  തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നും മന്ത്രി  കാഞ്ഞങ്ങാട്ട്‌ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍