കേരളം

തദ്ദേശ സ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ  സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി മന്ത്രി എം വി ​ഗോവിന്ദൻ.  941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും നടപടികൾക്ക് തുടക്കമായി.  സ്പോർട്സ് നിയമത്തിൽ അനുശാസിക്കുന്ന വിധത്തിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിങ്ങനെയാണ് കൗൺസിലിൽ അംഗങ്ങൾ ഉണ്ടാവുക. 

ഇതിൽ തെരഞ്ഞെടുക്കപ്പെടേണ്ടവരെ തെരഞ്ഞെടുക്കാനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചുവെന്ന് മന്ത്രി അറിയിച്ചു. കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി ജില്ലാ കലക്ടറേയും മുനിസിപ്പാലിറ്റികൾക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറേയും ഗ്രാമപഞ്ചായത്തുകൾക്ക് ബി ഡി ഒയെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ, ഗ്രാമപഞ്ചായത്തുകൾ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും മുനിസിപ്പാലിറ്റികൾ നഗരകാര്യമേഖല ജോയിന്റ് ഡയറക്ടർക്കും കോർപ്പറേഷനുകൾ നഗരകാര്യവകുപ്പിലെ ജോയിന്റ് ഡയറക്ടർക്കും ജനുവരി 15നകം കൈമാറണം. ഗ്രാമ സ്പോർട്സ് കൗൺസിലിലെ അംഗങ്ങളുടെ വിവരം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വഴി സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൈമാറണം. മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനിലെയും വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർ അവ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറുകയും വേണമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു